നമ്മുടെ ഓഫീസില്‍ ഓരോ മാസങ്ങളിലെയും ബില്ലുകളില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നുണ്ടായിരിക്കും. എന്നാല്‍ നമ്മുടെ ജില്ലാ ട്രഷറികളില്‍ നിന്നും ഒരു മാസം ഈ ഓഫീസില്‍ നിന്നും മൊത്തം എത്ര രൂപ നികുതിയായി പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്ട്ട് ചെയ്യുന്നത്. ഇതില്‍ ഓരോരുത്തരുടെ കണക്കുകളില്ല. ഇത് ഓരോരുത്തരുടേയി വേര്‍തിരിച്ചുള്ള കണക്കുകള്‍ ആദായ നികുതി വകുപ്പുകള്‍ക്ക് ലഭ്യമാക്കുന്നതിനാണ് നമ്മള്‍ ഓരോ മൂന്ന് മാസത്തിലും ടി.ഡി.എസ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത്. ഇത് സമര്‍പ്പിച്ചില്ല എങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വെച്ച് പിഴ ഈടാക്കുന്നതാണ്. അടുത്ത കാലത്തായി ഇങ്ങനെ വീഴ്ച വരുത്തിയ DDO ക്ക് ഭീമമായ തുകകള്‍ പിഴ ചുമത്തിക്കൊണ്ട് നോട്ടീസുകള്‍ വന്നുകൊണ്ടിരിക്കുന്നു. കൂടാതെ താങ്കളുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്നും പിടിച്ച് അടച്ച നികുതികള്‍ ഒന്നും അവരുടെ കണക്കില്‍ വരികയുമില്ല..ഓരോ മൂന്ന് മാസത്തിലും ആദായ നികുതി വകുപ്പിന് TDS റിട്ടേൺ സമർപ്പിക്കുന്നു, തുടർന്ന് നമ്മുടെ ഓരോരുത്തരുടെയും വ്യതിരിക്തമായ നികുതി തുക റെൻഡർ ചെയ്യും. ഇത് നാല് പാദങ്ങളിലാണ് ചെയ്യുന്നത്.
താഴെ ചേർക്കുന്ന വിവരങ്ങൾ സ്വന്തമായി TDS തയ്യാറാക്കാൻ തീർച്ചയായും നമ്മൾ ഓരോരുത്തരെയും സഹായിക്കും ....
0 comments:
Post a Comment
കമന്റ് ചെയ്യൂ